ഒന്നാംവർഷ ഹയർസെക്കണ്ടറി പ്രവേശനത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി നീട്ടി. സെപ്റ്റംബർ എട്ട് വരെ പ്രവേശനത്തിനായി അപേക്ഷിക്കാം. നേരത്തെ സെപ്റ്റംബർ മൂന്നായിരുന്നു പ്രവേശനത്തിനായി അപേക്ഷിക്കാനുള്ള അവസാന തീയതി
നേരത്തെ ഏഴ് ജില്ലകളിലെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറികളിൽ പ്ലസ് വൺ കോഴ്സിന് 20 ശതമാനം ആനുപാതിക സീറ്റ് വർധനക്ക് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് സീറ്റ് വർധിക്കുക. എല്ലാ ബാച്ചുകളിലും സീറ്റ് വർധന ബാധകമായിരിക്കും. മറ്റ് ഏഴ് ജില്ലകളിൽ പത്ത് ശതമാനം സീറ്റ് വർധനക്ക് ശിപാർശയുണ്ടായിരുന്നെങ്കിലും ആവശ്യകത നോക്കിയാവും തീരുമാനം.
പ്ലസ് വൺ പ്രവേശനം പുതുക്കിയ ഷെഡ്യൂൾ
🔲 ഓൺലൈൻ അപേക്ഷാസമർപ്പണം ആരംഭിക്കുന്ന തീയതി: 24/08/2021
🔲 ഓൺലൈൻ അപേക്ഷ സമർപ്പണം അവസാന തീയതി: 08/09/2021
🔲 ട്രയൽ അലോട്ട്മെന്റ് തീയതി: 13/09/2021
🔲 ആദ്യ അലോട്ട്മെന്റ് തീയതി: 22/09/2021
🔲 മുഖ്യ അലോട്ട്മെന്റ് അവസാനിക്കുന്ന തീയതി: 18/10/2021