നിയമസഭാ സെക്രട്ടേറിയറ്റില്‍ അമിനിറ്റീസ് അസിസ്റ്റന്റ് ഉള്‍പ്പെടെ 55 തസ്തികയില്‍ പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു.കോളജ് വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ പബ്ലിക് അഡ്മിനിസ്ട്രേഷന്‍, ബയോടെക്നോളജി, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ പീഡിയാട്രിക് നെഫ്രോളജി, ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പില്‍ ഡ്രഗ്സ് ഇന്‍സ്പെക്ടര്‍ (ആയുര്‍വേദ), അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ ലൈബ്രേറിയന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ 28 എല്‍ഡി ടൈപ്പിസ്റ്റ്, മൈനിങ് ആന്‍ഡ് ജിയോളജിയില്‍ ഡ്രാഫ്‌റ്റ്‌സ്‌മാന്‍ കം സര്‍വെയര്‍, ഗ്രാമവികസന വകുപ്പില്‍ ലക്ചറര്‍ ഗ്രേഡ്-1, ഫാമിങ് കോര്‍പറേഷനില്‍ ഫീല്‍ഡ് സൂപ്പര്‍വൈസര്‍ ഗ്രേഡ്-2, കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷനില്‍ പ്രോഗ്രാമര്‍, ഇന്റേണല്‍ ഓഡിറ്റര്‍, കെമിസ്റ്റ്, കാഷ്യര്‍, കമ്ബനി/കോര്‍പറേഷന്‍/ബോര്‍ഡ് എന്നിവയില്‍ 13 സെക്യൂരിറ്റി ഗാര്‍ഡ്, ആയുര്‍വേദ കോളജുകളില്‍ നഴ്സ് ഗ്രേഡ്-2 (ആയുര്‍വേദം). ആകെ 21 തസ്തികയില്‍ ജനറല്‍ റിക്രൂട്മെന്റ് എന്നിവയാണ് മറ്റു പ്രധാന ജനറല്‍ വിജ്ഞാപനങ്ങള്‍.

തസ്തികമാറ്റം വഴി: വിദ്യാഭ്യാസ വകുപ്പില്‍ എച്ച്‌എസ്ടി സംസ്കൃതം, ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ സംസ്കൃതം തുടങ്ങി 6 തസ്തിക, സ്പെഷല്‍ റിക്രൂട്മെന്റ്: ഭൂജല വകുപ്പില്‍ ഡ്രില്ലിങ് അസിസ്റ്റന്റ് തസ്തികയില്‍ പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്ക്, എന്‍സിഎ നിയമനം: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രഫസര്‍ (വിവിധ വിഷയങ്ങള്‍), സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്കില്‍ ക്ലാര്‍ക്ക് ഗ്രേഡ്-1, വിദ്യാഭ്യാസ വകുപ്പില്‍ എല്‍പിഎസ്ടി (തമിഴ് മീഡിയം) ഉള്‍പ്പെടെ 27 തസ്തിക എന്നിവയിലേക്കും പിഎസ്‍സി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
