പുതിയ അപ്ഡേറ്റ് അവതരിപ്പിച്ച് ഗൂഗിൾ

ആൻഡ്രോയിഡ് ഫോണുകളിലേക്ക് പുതിയ ഫീച്ചർ കൂടിയെത്തുന്നു. ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് ഇനി തങ്ങളുടെ ഫോണിൽ 15 മിനിറ്റിനുള്ളിലെ സെർച്ച് ഹിസ്റ്ററി നീക്കം ചെയ്യാൻ സാധിക്കും.നിലവിൽ ഈ സംവിധാനം എല്ലാവരിലേക്കും എത്തിച്ചുകൊണ്ടിരിക്കുകയാണ്. ഗൂഗിൾ അക്കൗണ്ട് സെറ്റിങ്സ് പേജിൽ ഇതിനായുള്ള ഓപ്ഷൻ ലഭിക്കും.

2021 ജൂലായിൽ ഈ സൗകര്യം ആപ്പിൾ ഫോണുകളിൽ ഗൂഗിൾ അവതരിപ്പിച്ചിരുന്നു. എന്നാൽ ആൻഡ്രോയിഡിൽ ഇത് അവതരിപ്പിക്കുമെന്ന് പറഞ്ഞ തീയ്യതിയിൽ കാലതാമസം നേരിടുകയായിരുന്നു. വരുന്ന ആഴ്ചകളിൽ തന്നെ ഈ സൗകര്യം എല്ലാവർക്കുമായി ലഭിച്ചേക്കും.ഗൂഗിളിന്റെ സെർച്ച് ആപ്പിലാണ് ഈ സൗകര്യം ഉപയോഗിക്കാൻ സാധിക്കുക. ആൻഡ്രോയിഡ് ഫോണിലെ സെർച്ച് ബാർ വഴിയുള്ള തിരയലുകളാണ് ഈ രീതിയിൽ നീക്കം ചെയ്യാൻ സാധിക്കുക.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights