2000 ജനുവരി ഒന്നു മുതൽ 2021 ഓഗസ്റ്റ് 31 വരെ പുതുക്കാത്തതിനെത്തുടര്‍ന്ന് എംപ്ലോയ്മെന്‍റ്
രജിസ്ട്രേഷൻ റദ്ദായവർക്കും റദ്ദായി റീ രജിസ്ട്രേഷൻ ചെയ്തവർക്കും ഏപ്രിൽ 30 വരെ സീനിയോറിറ്റി നിലനിർത്തി രജിസ്ട്രേഷൻ പുതുക്കാം.
ഈ കാലയളവിൽ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽ നിന്നും നാമനിർദ്ദേശം ചെയ്യപ്പെട്ട് ലഭിച്ച ജോലിയിൽ നിന്നും പിരിഞ്ഞ്
വിടുതൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയതു മൂലം സീനിയോറിറ്റി നഷ്ടപ്പെട്ട് റീ രജിസ്ട്രേഷൻ ചെയ്തവർക്കും പുതുക്കലിന് അവസരമുണ്ട്.
www.eemployment.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് പുതുക്കേണ്ടത്. ഓഫീസുകളിൽ നേരിട്ടെത്തിയും ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് എംപ്ലോയെന്‍റ് ഓഫീസർ അറിയിച്ചു.