തിരുവനന്തപുരം: റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് പരീക്ഷ എഴുതുന്നവർക്കായി പ്രത്യേക തീവണ്ടി ഏർപ്പെടുത്തി റെയിൽവേ. കൂടുതൽ അപേക്ഷകരുണ്ടെങ്കിൽ തീവണ്ടി ഏർപ്പെടുത്താമെന്ന റെയിൽവേബോർഡിന്റെ തീരുമാനപ്രകാരമാണ് ചെന്നൈ താംബരത്തേക്ക് വണ്ടി അനുവദിച്ചത്.
ഉദ്യോഗാർഥികൾക്കുപുറമേ മറ്റു യാത്രക്കാർക്കും കയറാം. വ്യാഴാഴ്ചമുതൽ റിസർവേഷൻ തുടങ്ങും. പരീക്ഷ എഴുതുന്നവർക്കായി കേരളത്തിലൂടെ ഓടുന്ന മറ്റു തീവണ്ടികളിലും അധികകോച്ചുകൾ അനുവദിച്ചിട്ടുണ്ട്. മൂന്നുവർഷത്തിനിടെ ആദ്യമായാണ് ഉദ്യോഗാർഥികളുടെ സൗകര്യാർഥം റെയിൽവേ പ്രത്യേക വണ്ടി ഓടിക്കുന്നത്.