റേഷന്‍ കാര്‍ഡുകളിലെ തെറ്റുകള്‍ തിരുത്തണം.

നവംബര്‍ ഒന്നു മുതല്‍ സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുകള്‍ സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലാക്കി വിതരണം ചെയ്യുന്നതിന് ഭക്ഷ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതിന്  മുന്നോടിയായി റേഷന്‍ കാര്‍ഡിന്റെ ഡാറ്റാബെയ്‌സ് തെറ്റുതിരുത്തുന്നതിനായി നിലവിലെ റേഷന്‍ കാര്‍ഡില്‍ തെറ്റുകള്‍ ഉണ്ടെങ്കില്‍ (പേര്, വയസ്, ലിംഗം, വരുമാനം, വിലാസം മുതലായവ) അവ തിരുത്തുന്നതിനും മരണപ്പെട്ടവരെ കുറവു ചെയ്യുന്നതിനുമുളള  അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അക്ഷയസെന്റര്‍ മുഖാന്തിരം ഓണ്‍ലൈനായി സെപ്റ്റംബര്‍ 30 നകം അതാത് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ സമര്‍പ്പിക്കണമെന്ന് പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു .

തുടര്‍ന്നും റേഷന്‍ കാര്‍ഡില്‍ നിന്നും കുറവ് ചെയ്യാതെ മരണപ്പെട്ട് പോയവരുടെ അടക്കമുളള റേഷന്‍ വിഹിതം അനര്‍ഹമായി കൈപ്പറ്റി വരുന്നുണ്ടെങ്കില്‍ അത്തരക്കാരില്‍ നിന്ന് അനര്‍ഹമായി കൈപ്പറ്റിയ റേഷന്‍ വിഹിതത്തിന്റെ വിപണി വില ഈടാക്കുന്നതടക്കമുളള തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.   

koottan villa
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights