സർവേയ്ക്ക് പേരും ലോഗോയും ക്ഷണിച്ചു.

സാമൂഹിക സാമ്പത്തിക ഇല്ലായ്മകൾ നിമിത്തം അതിതീവ്ര ദാരിദ്ര്യമനുഭവിക്കുന്ന കുടുംബങ്ങളെ കണ്ടെത്താൻ തദ്ദേശസ്വയംഭരണ വകുപ്പിന്റെ മേൽനോട്ടത്തിൽ നടത്തുന്ന സർവേയ്ക്ക് സംസ്ഥാനതലത്തിൽ ഉപയോഗിക്കുന്നതിന് പേരും, ലോഗോയും പൊതുജനങ്ങളിൽ നിന്ന് മത്സരാടിസ്ഥാനത്തിൽ ക്ഷണിച്ചു.
ആശയങ്ങളും, കാഴ്ചപ്പാടുകളും മലയാളത്തനിമയിൽ ആയിരിക്കണം.

vibgyor ad

സൃഷ്ടികൾ സെപ്റ്റംബർ 10ന് വൈകുന്നേരം മൂന്ന് മണിക്ക് മുമ്പ് ചീഫ് ഓഫീസർ, റൂറൽ ഇൻഫർമേഷൻ ബ്യൂറോ, സ്വരാജ് ഭവൻ, ആറാം നില, നന്തൻകോട്, കവടിയാർ പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ എത്തിക്കണം.
തെരഞ്ഞെടുക്കുന്ന പേര്/ലോഗോകൾക്ക് പുരസ്‌കാരം നൽകും. എൻട്രികൾ അവരവരുടെ മൊബൈൽ ഫോൺ നമ്പറടക്കം പൂർണ്ണ മേൽവിലാസം രേഖപ്പെടുത്തി ribkerala@gmail.com ഇ-മെയിൽ എന്ന വിലാസത്തിലും നൽകാം. കൂടുതൽ വിവരങ്ങൾ 0471 2317262 എന്ന ഫോൺ നമ്പറിൽ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ അഞ്ചുവരെ അറിയാം.

hill monk ad
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights