സെൻസെക്സിൽ 307 പോയന്റ് നേട്ടം: പ്രതിസന്ധി മറികടന്ന് സൂചികകൾ

റഷ്യ-യുക്രൈൻ സംഘർഷം തുടരുന്നതിനിടെ അഞ്ചുദിവസത്തിനു ശേഷം
നേട്ടംതിരിച്ചുപിടിച്ച് വിപണി. നിഫ്റ്റി 17,150ന് മുകളിലെത്തി. സെൻസെക്സ് 307 പോയന്റ് നേട്ടത്തിൽ 57,607ലും നിഫ്റ്റി 95 പോയന്റ് ഉയർന്ന് 17,187ലുമാണ് വ്യാപാരം ആരംഭിച്ചത്. താഴ്ന്ന നിലവാരത്തിലെത്തിയ മികച്ച ഓഹരികൾ വാങ്ങാൻ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചതാണ് സൂചികകൾ നേട്ടമാക്കിയത്.

മഹീന്ദ്ര ആൻഡ് മഹീന്ദ്ര, മാരുതി സുസുകി, ബജാജ് ഫിനാൻസ്, എസ്ബിഐ, ഇൻഡസിൻഡ് ബാങ്ക്, ടൈറ്റാൻ, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകളും നേട്ടത്തിലാണ്. യഥാക്രമം 0.9ശതമാനവും 1.4ശതമാനവും ഉയർന്നാണ് വ്യാപാരം നടക്കുന്നത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights