സെന്‍സെക്‌സില്‍ 550 പോയന്റ് നേട്ടം: നിഫ്റ്റി 17,100ന് മുകളില്‍.

മുംബൈ: ആഗോള വിപണികളിലെ നേട്ടം രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചു. നിഫ്റ്റി വീണ്ടും 17,100ന് മുകളിലെത്തി.

സെന്‍സെക്‌സ് 534 ഉയര്‍ന്ന് 57,114ലിലും നിഫ്റ്റി 168 പോയന്റ് നേട്ടത്തില്‍ 17,122ലുമാണ് വ്യാപാരം ആരംഭിച്ചത്. അസംസ്‌കൃത എണ്ണവിലയില്‍ കുറവുണ്ടായതാണ് ആഗോള സൂചികകള്‍ നേട്ടമാക്കിയത്.ബജാജ് ഓട്ടോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഇന്‍ഡസിന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. സെക്ടറല്‍ സൂചികകളെല്ലാം നേട്ടത്തിലാണ്. നിഫ്റ്റി ബാങ്ക്, ഓട്ടോ, എഫ്എംസിജി, ഐടി, മീഡിയ, മെറ്റല്‍, ഫാര്‍മ, റിയാല്‍റ്റി തുടങ്ങിയ സൂചികകള്‍ ഒരുശതമാനത്തിലേറ നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളാകട്ടെ ഒന്നരശതമാനത്തോളം ഉയരുകയുംചെയ്തു.

Verified by MonsterInsights