സെൻസെക്സിൽ 400 പോയന്റ് നഷ്ടം: നിഫ്റ്റി 17,150ന് താഴെ

ആഗോളതലത്തിലെ അനിശ്ചിതത്വം വിപണിയെ വീണ്ടും നഷ്ടത്തിലാക്കി. നിഫ്റ്റി 17,150ന് താഴെയാണ് വ്യാപാരം ആരംഭിച്ചത്.സെൻസെക്സിലെ നഷ്ടം 399 പോയന്റാണ്. 57,285 നിലവാരത്തിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 117 പോയന്റ് താഴ്ന്ന് 17,128ലുമെത്തി.

കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഹീറോ മോട്ടോർകോർപ്, ബജാജ് ഫിനാൻസ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. കോൾ ഇന്ത്യ, ഒഎൻജിസി, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights