സെൻസെക്സിൽ 504 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 16,700ന് മുകളിൽ

കഴിഞ്ഞ ദിവസത്തെ നഷ്ടത്തിൽനിന്ന് തിരിച്ചുകയറി വിപണി. ആഗോള വിപണികളിലെ അനുകൂല സൂചനകൾ വിപണി നേട്ടമാക്കി. നിഫ്റ്റി 16,700ന് മുകളിലെത്തി.സെൻസെക്സ് 504 പോയന്റ് നേട്ടത്തിൽ 55,973ലും നിഫ്റ്റി 160 പോയന്റ് ഉയർന്ന് 16,766ലുമാണ് വ്യാപാരം ആരംഭിച്ചത്.

കോൾ ഇന്ത്യ, ഒഎൻജിസി, ഐഒസി, യുപിഎൽ, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. എച്ച്ഡിഎഫ്സി ലൈഫ്, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, അൾട്രടെക് സിമെന്റ്സ്, നെസ് ലെ, സിപ്ല തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.നിഫ്റ്റി പൊതുമേഖല ബാങ്ക് സൂചിക 1.11ശതമാനം ഉയർന്നു. മെറ്റൽ സൂചിക 1.41ശതമാനവും റിയാൽറ്റി 1.16ശതമാനവും ഐടി 0.87ശതമാനവും ഉയരത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിൽ 1.5ശതമാനത്തോളം നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights