Present needful information sharing
എസ്എസ്എൽസി, പ്ലസ്ട പാഠഭാഗങ്ങൾ ഒരാഴ്ചക്കുള്ളിൽ പഠിപ്പിച്ചു തീർക്കണമെന്നു സ്കൂളുകൾക്കു നിർദേശം നൽകിയതായി മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു. 28നു മുൻപ് പാഠഭാഗങ്ങൾ തീർത്ത ശേഷം റിവിഷൻ നടത്തണം.
ഓരോ അധ്യാപകനും ഓരോ വിഷയത്തിന്റെയും പ്ലാൻ തയാറാക്കി എത്ര പാഠഭാഗങ്ങൾ പൂർത്തീകരിച്ചു എന്നതു സംബന്ധിച്ച റിപ്പോർട്ട് പ്രഥമാധ്യാപകൻ മുഖേന വിദ്യാഭ്യാസ ഓഫിസർക്ക് നൽകണം. വിദ്യാഭ്യാസ ഓഫിസർമാർ ഇതു ക്രോഡീകരിച്ച് ആഴ്ച തോറും പൊതു വിദ്യാഭ്യാസ ഡയറക്ടർക്കു റിപ്പോർട്ട് നൽകും. എല്ലാ ശനിയാഴ്ചയും സ്കൂൾ തല റിസോഴ്സ് ഗ്രൂപ്പുകൾ ചേർന്ന് പാഠഭാഗങ്ങളുടെ പൂർത്തീകരണം സംബന്ധിച്ച് ചർച്ച നടത്തണം.
ആദിവാസി മേഖലകളിലും തീരപ്രദേശങ്ങളിലും വിദ്യാർഥികളുടെ വീടുകളിലെത്തി പഠന പിന്തുണ നൽകാനുള്ള ശ്രമങ്ങളും നടത്തുന്നു. പ്ലസ് വൺ പരീക്ഷ സംബന്ധിച്ച് വൈകാതെ തീരുമാനമുണ്ടാകുമെന്നും സച്ചിൻ ദേവിന്റെ ശ്രദ്ധ ക്ഷണിക്കലിനു മന്ത്രി മറുപടി പറഞ്ഞു.