സ്വാഗതം, ദുബായുടെ വസന്തലോകത്തേക്ക്

15 കോടിയിലേറെ അപൂർവ പുഷ്പങ്ങളും സസ്യങ്ങളുമുള്ള ദുബായുടെ വസന്തലോകം മിറാക്കിൾ ഗാർഡൻ പത്താം സീസണ് തുടക്കമായി. ദുബായ് ലാൻഡിൽ 72,000 ചതുരശ്രമീറ്ററിൽ 120 ലേറെ ഇനങ്ങളിലുള്ള പുഷ്പങ്ങളാണ് കാഴ്ചക്കാർക്കായി ഇവിടെ ഒരുങ്ങിയിരിക്കുന്നത്.

പ്രകൃതിയുമായി ഇണങ്ങിച്ചേരാൻ അവസരം ഉറപ്പാക്കികൊണ്ടുതന്നെയാണ് ഇത്തവണയും വസന്തലോകം ഒരുക്കിയിരിക്കുന്നതെന്ന് മിറാക്കിൾ ഗാർഡൻ പ്രൊജക്ടിന്റെ സ്രഷ്ടാവും സിറ്റിലാൻഡ് ഗ്രൂപ്പ് വൈസ് ചെയർമാനുമായ അബ്ദുൽ നാസർ റഹ്ഹൽ പറഞ്ഞു. ‘എക്സ്‌പോ 2020-ന് സമാന്തരമായാണ് ദുബായ് മിറാക്കിൾ ഗാർഡന്റെ പുതിയ സീസൺ. ഇത് ആഗോള സന്ദർശകരെ ഇവിടേക്ക് ആകർഷിപ്പിക്കും. എക്സ്‌പോയുടെ അത്യാധുനിക രൂപകൽപ്പനയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് മിറാക്കിൾ ഗാർഡന്റെ ഇത്തവണത്തെ ഒരുക്കം.

jaico 1

ഈ സീസണിൽ പുതുതായി രൂപകൽപ്പന ചെയ്ത ത്രിമാന ഘടികാരം, ജലധാരയുള്ള ‘ഫ്‌ളോട്ടിങ് റോക്ക്’, പുഷ്പ മയിലുകൾ, കുട്ടികളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട രണ്ട് പുഷ്പ പ്രദർശനങ്ങൾ എന്നിവയും ഉൾപ്പെടുന്നു. ഏകദേശം 15 മീറ്റർ ഉയരമുള്ള ഒരു ‘ജീനി’, ഒരു ‘പറക്കുന്ന മാന്ത്രിക പരവതാനി’, ഈ പുതിയ ആകർഷണങ്ങൾ ഗാർഡനിലെ നിലവിലുള്ള പുഷ്പ പ്രദർശനങ്ങൾക്ക് പുറമേയുണ്ട്. പച്ചനിറത്തിലുള്ള എമിറേറ്റ്‌സ് എ380, ബാലെ നർത്തകർ, തത്സമയ പ്രകടനങ്ങൾ നടത്തുന്ന ഒരു ആംഫി തിയേറ്റർ-കം-ഒബ്‌സർവേറ്ററി, തിളങ്ങുന്ന ‘ഫ്ളോറൽ കാസിൽ’ എന്നിവയും പ്രദർശനത്തിൽ ഉൾക്കൊള്ളുന്നു.

സന്ദർശകർ കോവിഡ് സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ ഓർമപ്പെടുത്തി. വെള്ളി, ശനി മറ്റ് അവധി ദിനങ്ങളിൽ രാവിലെ ഒമ്പത് മുതൽ രാത്രി 11 വരെയും മറ്റ് ദിവസങ്ങളിൽ രാവിലെ ഒമ്പത് മതുൽ രാത്രി ഒമ്പത് വരെയുമാണ് പ്രവേശനം.മൂന്ന് വയസ്സിന് താഴെയുള്ളവർക്കും നിശ്ചയദാർഢ്യകാർക്കും പ്രവേശനം സൗജന്യമാണ്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights