സ്വര്‍ണത്തില്‍ ഇന്നും ‘ചാഞ്ചാട്ടം’; കേരളത്തില്‍ ആഭരണം വാങ്ങാന്‍ ചെലവേറും.

അന്താരാഷ്ട്ര വിലയിലെ അനിശ്ചിതത്തിന്റെ ചുവടുപിടിച്ച് സംസ്ഥാനത്തും സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. കഴിഞ്ഞഒരാഴ്ചയായി കൂടിയും കുറഞ്ഞും നില്‍ക്കുന്ന വില ഇന്ന് (ജൂണ്‍ 28 വെള്ളി) പവന് 52,920 രൂപയിലായി. ഇന്നലത്തവിലയുമായി തട്ടിച്ചുനോക്കുമ്പോള്‍ 320 രൂപയാണ് പവനില്‍ വര്‍ധിച്ചത്.

കഴിഞ്ഞ ദിവസങ്ങളില്‍ വില ഇടിയുന്ന ട്രെന്റ് കാണിച്ച ശേഷമാണ് ഇന്ന് കൂടിയത്. എന്നാല്‍, തിങ്കളാഴ്ചയെ അപേക്ഷിച്ച് ഇന്ന് വില കുറഞ്ഞിട്ടുണ്ട്. 22 കാരറ്റ് ഗ്രാമിന് 40 രൂപ കൂടി. ഗ്രാമിന് ഇന്നത്തെ വില 6,615രൂപയാണ്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 30 രൂപരൂപ വര്‍ധിച്ച് 5,505 രൂപയായി. വെള്ളി വിലയില്‍ മാറ്റമില്ല, 94 രൂപ.

വിലയില്‍ അടിക്കടി വലിയ മാറ്റം വരുന്നത് വിവാഹാവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവരെആശങ്കയിലാഴ്ത്തുന്നുണ്ട്. ജുവല്ലറികളില്‍ മുന്‍കൂര്‍ ബുക്കിംഗ് വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്.10 ശതമാനം പണം അടച്ച് മുന്‍കൂറായി ബുക്ക് ചെയ്യുന്നതിലൂടെ സ്വര്‍ണവിലയിലെ വലിയ കയറ്റത്തില്‍ നിന്ന്ഉപയോക്താക്കള്‍ക്ക് രക്ഷപ്പെടാന്‍ സാധിക്കും.

അന്താരാഷ്ട്ര വിപണിയിലും അനിശ്ചിതത്വം

യു.എസ് ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് സംബന്ധിച്ച അനിശ്ചിതത്വമാണ് സ്വര്‍ണവിലയിലെ ചാഞ്ചാട്ടത്തിന് പ്രധാന കാരണം. പണപ്പെരുപ്പം സംബന്ധിച്ച കണക്കുകള്‍ പുറത്തു വരുന്നതോടെ സ്വര്‍ണം സ്ഥിരത കൈവരിക്കുകയുള്ളൂ

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പും സ്വര്‍ണവിലയെ സ്വാധീനിച്ചേക്കാം.

Verified by MonsterInsights