സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വര്‍ധന. പവന് 37,920 രൂപയാണ് വില. ഗ്രാമിന് 4740 രൂപയും. രാജ്യാന്തര വിപണിയിൽ ട്രോയ് ഓൺസിന് 1901 ഡോളറിന് മുകളിലേക്ക് വില ഉയര്‍ന്നു.
ഡോളറിൻെറ മൂല്യം, പലിശ നിരക്കുകളിലെ വ്യത്യാസം, ട്രഷറി വരുമാനം തുടങ്ങിയ ഘടകങ്ങൾ സ്വര്‍ണ വിലയെ ബാധിക്കുന്നുണ്ട്. ഡോളറിൻെറ മൂല്യം കുത്തനെ ഉയര്‍ന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വര്‍ണ വില ഇടിയാൻ കാരണം. റഷ്യൻ-യുക്രെയ്ൻ യുദ്ധം മൂലമുള്ള അനിശ്ചിതത്വം തുടരുന്നതിനാൽ സ്വര്‍ണം സുരക്ഷിത നിക്ഷേപമായി കണ്ട നിക്ഷേപകരുടെ ആശങ്ക വര്‍ധിക്കുന്നതും ഈ മാസം സ്വര്‍ണ വിലയെ ബാധിച്ചു. എന്നാൽ സ്വര്‍ണ വില വീണ്ടും ട്രോയ് ഔൺസിന് 1900 ഡോളര്‍ കടന്നു.