നിക്ഷേപകർക്ക് മൾട്ടിബാഗർ റിട്ടേൺ നൽകുന്നതിൽ മുൻപന്തിയിലുള്ള ഓഹരികളാണ് ടാറ്റാ ഗ്രൂപ്പ് ഓഹരികൾ. നിക്ഷേപകരെ ആകർഷിക്കുന്നത് വരുമാനം മാത്രമല്ല, ഓഹരികൾക്കും നല്ല അടിസ്ഥാനങ്ങളുണ്ട്. അത്തരത്തിലുള്ള ഒരു ടാറ്റാ ഗ്രൂപ്പ് സ്ഥാപനമാണ് ടാറ്റ കെമിക്കൽസ് . ബിഎസ്ഇ 500 ലിസ്റ്റ് ചെയ്ത കമ്പനിയുടെ വിപണി മൂല്യം 27,977.33 കോടി രൂപയാണ്. ടാറ്റാ കെമിക്കൽസ് 2024 ഏപ്രിൽ-ജൂൺ ത്രൈമാസ ഫലങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. അതുകൊണ്ടു തന്നെ ഓഹരിയുടെ കൂടുതൽ വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം.
ഓഹരി വില

കഴിഞ്ഞ 3 വർഷത്തിനിടെ ടാറ്റ കെമിക്കൽസ് സ്റ്റോക്ക് 46.10 ശതമാനം ഉയർന്നപ്പോൾ കഴിഞ്ഞ 5 വർഷത്തിനിടെ 342 ശതമാനം ഉയർന്നു. കഴിഞ്ഞ ദശകത്തിൽ ഓഹരികൾ 661 ശതമാനം വരുമാനം നൽകി. 1,349.70 രൂപയാണ് ഓഹരിയുടെ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 933 രൂപയാണ് ഓഹരിയുടെ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
ടാർഗെറ്റ് വില
ടാറ്റ ഗ്രൂപ്പ് സ്റ്റോക്കിൽ ബ്രോക്കറേജ് ആനന്ദ് രതി ബുള്ളിഷ് ആണ്. ഓഹരിക്ക് മൂന്ന് മാസത്തിനുള്ളിൽ ഏകദേശം 22 ശതമാനം നേട്ടം നൽകാൻ സാധിക്കുമെന്നാണ് ബ്രോക്കറേജ് വിലയിരുത്തൽ. ടാറ്റ കെമിക്കൽസ് അതിൻ്റെ 200-ദിന എക്സ്പോണൻഷ്യൽ മൂവിംഗ് ആവറേജിന് സമീപം ഒരു അടിത്തറ രൂപീകരിച്ചു. ഇത് പലപ്പോഴും സപ്പോർട്ട് ലെവലായി പ്രവർത്തിക്കുന്നു എന്നും ആനന്ദ് രതി കൂട്ടിച്ചേർത്തു.തൽഫലമായി, 1070-1110 രൂപ പരിധിക്കുള്ളിൽ സ്റ്റോക്ക് വാങ്ങിക്കൊണ്ട് ഒരു ലോംഗ് പൊസിഷൻ എടുക്കാൻ ബ്രോക്കറേജ് ശുപാർശ ചെയ്തു. 1330 രൂപയാണ് ടാർഗെറ്റ് വില.
ടാറ്റ കെമിക്കൽസ് ലിമിറ്റഡ്