ടെലികമ്യൂണിക്കേഷൻ വകുപ്പിൽ യുവപ്രൊഫഷണലുകൾക്ക് അവസരം

ടെലികമ്യൂണിക്കേഷൻ വകുപ്പിൽ യുവ പ്രൊഫഷണലുകൾക്ക് ഹ്രസ്വകാല അവസരം. പബ്ലിക് പോളിസി, പബ്ലിക് ഔട്ട് റീച്ച് ആൻഡ് കമ്യൂണിക്കേഷൻ, ആർ ആൻഡ് ഡി, പ്ലാനിങ് ആൻഡ് ഡെവലപ്മെന്റ്, പ്രോജക്ട് മാനേജ്മെന്റ് തുടങ്ങിയവ ഉൾപ്പെടെ വകുപ്പിന്റെ പ്രവർത്തനങ്ങൾ, പ്രോഗ്രാമുകൾ എന്നിവ മനസ്സിലാക്കാനും അവയിൽ പ്രവർത്തിക്കാനും അവസരം ലഭിക്കും.

കാറ്റഗറി എ: നിശ്ചിത ബ്രാഞ്ചിലെ എൻജിനിയറിങ് ഡിഗ്രി/പി.ജി. ബിരുദവും നിശ്ചിത സവിശേഷ വിജ്ഞാനവും ഉള്ളവർക്ക് അപേക്ഷിക്കാം.

• ബി: എം.ബി.എ./സി.എ./ ഐ.സി.ഡബ്ല്യു. എ./സി.എഫ്.എ. യോഗ്യത.

• സി: നിയമത്തിൽ ഡിഗ്രി/പി.ജി.യും നിശ്ചിത ഡൊമൈൻ പരിജ്ഞാനവും.

• ഡി: ഇക്കണോമിക്സ്/സ്റ്റാറ്റിസ്റ്റിക്സ് പി.ജി./ഓപ്പറേഷൻസ് റിസർച്ച് സ്പെഷ്യലൈസേഷനോടെയുള്ള എം.ബി.എ. 

എം.ഫിൽ/പിഎച്ച്.ഡി., ഗവേഷണ പരിചയം, പ്രസിദ്ധീകരിച്ച പേപ്പറുകൾ എന്നിവയുള്ളവർക്ക് മുൻഗണന. കുറഞ്ഞത് ഒരുവർഷത്തെ പ്രവൃത്തിപരിചയംവേണം. പ്രായം 2022 ജനുവരി 24ന് 32 കവിയരുത്.

ഫെബ്രുവരി 23ന് ഉച്ചയ്ക്ക് 12 വരെ അപേക്ഷിക്കാം.
വിവരങ്ങൾക്ക്: dot.gov.in/latestupdates

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights