തെക്കൻ സംസ്ഥാനങ്ങൾക്കു മുകളിൽ ന്യൂനമർദം സജീവം; 2 ദിവസം കൂടി മഴയ്ക്ക് സാധ്യത

സംസ്ഥാനത് വേനൽമഴയുടെ തുടികൊട്ട് തുടരുമ്പോൾ ഇന്നലെ ഏറ്റവുമധികം മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിൽ. അയിരൂർ വാഴക്കുന്നത്തെ കുരുടാമണ്ണിൽ മാപിനിയിൽ ഇന്നലെ രാവിലെ രേഖപ്പെടുത്തിയ 90 മില്ലീമീറ്ററാണ് (9 സെമീ ബുധനാഴ്ചത്തെ ഏറ്റവും ഉയർന്ന മഴ. സീതത്തോട്ടിലെ ഓട്ടമാറ്റിക് മഴമാപിനിയിൽ 3 സെമീയും കോന്നിയിൽ നേരിയ മഴയും രേഖപ്പെടുത്തി. എറണാകുളം സൗത്ത് (8 സെമീ), കോട്ടയം, മൂന്നാർ (6 സെമീ വീതം) എന്നിങ്ങനെ കാസർകോട്, തിരുവനന്തപുരം ജില്ലകൾ ഒഴികെ സംസ്ഥാനത്തെ മിക്ക സ്ഥലങ്ങളിലും മഴ ലഭിച്ചു.

ഏപ്രിൽ 1 മുതൽ ഇന്നലെ വരെ സംസ്ഥാനത്ത് 48 ശതമാനം അധികമഴ ലഭിച്ചു. മിക്ക ജില്ലകളിലും പതിവിലും കൂടുതൽ മഴ കിട്ടി. വേനൽമഴയുടെ തലസ്ഥാനമായ പത്തനംതിട്ടയിൽ ഇതുവരെ 20 സെമീ മഴ ലഭിച്ചു; പതിവിലും 99 ശതമാനം അധികം. ഏറ്റവും ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് പാലക്കാട്ട് രേഖപ്പെടുത്തി. കോട്ടയം ഉൾപ്പെടെ പല സ്ഥലങ്ങളിലും പകൽ താപനിലയിൽ ഗണ്യമായ ശമനമുണ്ടായി.

jaico

സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് (യുവി) വികിരണ തോത് അടുത്ത മൂന്നു ദിവസത്തേക്കു പതിവിലും കൂടിയിരിക്കാൻ സാധ്യതയുണ്ടെന്നു ശാസ്ത്രനിരീക്ഷകനായ ഡോ. രാജഗോപാൽ കമ്മത്ത് പറഞ്ഞു. ഉച്ചയ്ക്ക് വെയിൽ കൊള്ളുന്നത് ഒഴിവാക്കണമെന്ന് നിരീക്ഷകർ അഭിപ്രായപ്പെട്ടു.

അതേസമയം ബംഗാൾ ഉൾക്കടലിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദം രൂപപ്പെടാനുള്ള സാധ്യത കുറവാണെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ നിഗമനം. ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ സംസ്ഥാനത്തിന്റെ തെക്കൻ ജില്ലകളിൽ അടുത്ത 2 ദിവസത്തേക്കു കൂടി മഴ ലഭിക്കാൻ സാധ്യതയുണ്ട്. തെക്കൻ സംസ്ഥാനങ്ങൾക്കു മുകളിൽ ന്യൂനമർദ പാത്തി സജീവമായതിനാൽ ഇടിയോടു കൂടിയ മഴയ്ക്കാണു സാധ്യത.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights