ആഗ്രഹിക്കുന്ന മേഖലയില്‍ ജോലിയ്ക്കായി കാത്തിരിക്കുന്ന യുവാക്കൾ നിരവധിയാണ്. എന്നാൽ യോഗ്യതയ്ക്ക് അനുസരിച്ച് മികച്ച അവസരങ്ങൾ കണ്ടെത്താൻ കഴിയാത്തവരും ഏറെയുണ്ട്. ഇപ്പോഴിതാ അമുല്‍ ഇന്ത്യ (amul india), എയര്‍പോര്‍ട്ട് അതോറിറ്റി ഇന്ത്യ (AAI), ഇന്റലിജന്‍സ് ബ്യൂറോ, ഡല്‍ഹി യൂണിവേഴ്സിറ്റി (DU) തുടങ്ങി ഒന്നിലധികം സ്ഥാപനങ്ങള്‍ അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തേടുന്നുണ്ട്. ഈ സ്ഥാപനങ്ങളിലെ ജോലിയ്ക്കായി അപേക്ഷിക്കുന്നതിനുള്ള യോഗ്യതകളും മാനദണ്ഡങ്ങളും എന്തെല്ലാമെന്ന് നോക്കാം.
അമുല്‍ ഇന്ത്യ
അമുല്‍ ഇന്ത്യ അക്കൗണ്ടിംഗ് അസിസ്റ്റന്റ് തസ്തികയിലേക്കാണ് ഉദ്യോഗാര്‍ത്ഥികളെ തേടുന്നത്. വിജയവാഡയിലെ ഓഫീസിലായിരിക്കും നിയമനം. താല്‍പ്പര്യമുള്ള അപേക്ഷകര്‍ അമുല്‍ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷിക്കുന്നവര്‍ 28 വയസ്സിനു മുകളില്‍ പ്രായമുള്ളവരാകരുത്.
പഞ്ചാബ് നാഷണല്‍ ബാങ്ക്
റിസ്‌ക് മാനേജര്‍മാരുടെ 40 തസ്തികകളിലേക്കും 100 ക്രെഡിറ്റ് മാനേജര്‍മാരുടെ തസ്തികകളിലേക്കും 5 സീനിയര്‍ മാനേജര്‍മാരുടെ തസ്തികകളിലേയ്ക്കും ഉള്‍പ്പെടെ 145 മാനേജര്‍ തസ്തികകളിലേക്കാണ് പിഎന്‍ബി (PNB) ഉദ്യോഗാര്‍ത്ഥികളെ തേടുന്നത്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമായ അപേക്ഷാ ഫോറം പൂരിപ്പിച്ച് ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കണം. ഏപ്രില്‍ 22നാണ് അപേക്ഷാ നടപടികള്‍ ആരംഭിച്ചത്.