തിരുവനന്തപുരം : വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് പഴയ രജിസ്ട്രേഷൻ സർ ട്ടിഫിക്കറ്റ് (ആർ.സി.) ഓഫീസിൽ ഹാജരാക്കേണ്ട തില്ല. ഓൺലൈൻ അപേക്ഷ പരിഗണിച്ച് പുതിയ ആർ.സി. വിതരണം ചെയ്യാൻ മോട്ടോർ വാഹനവകുപ്പിന് സർക്കാർ അനുമതി നൽകി. ഇതനുസരിച്ച് സോഫ്റ്റ്വേറിൽ മാറ്റം വരുത്തേണ്ടതുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് നടപ്പാകും. ഉടമയ്ക്ക് പുതിയ ആർ.സി. തപാലിൽ ലഭിക്കും.
ഉടമയുടെ അഡ്രസ് മാറ്റം, എൻ.ഒ.സി.,ഡൂപ്ലിക്കേറ്റ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഹൈപ്പോ ത്തിക്കേഷൻ രേഖപ്പെടുത്തൽ റദ്ദാക്കൽ, പെർമിറ്റ് പുതുക്കൽ (ബസുകൾ ഒഴികെ), പെർമിറ്റിലെ
മാറ്റങ്ങൾ തുടങ്ങിയ സേവനങ്ങൾക്കും ആർ.സി. ഹാജരാക്കേണ്ടിവരില്ല. ഓൺലൈൻ അപേക്ഷ മതിയാകും.
വാഹനരേഖകളുടെ കാലാവധി നീട്ടണം
കോവിഡ് പശ്ചാത്തലത്തിൽ ഡ്രൈവിങ് ലൈസൻ സിന്റെയും വാഹന പെർമിറ്റുകളുടെയും കാലാവധി ആറുമാസം കൂടി ദീർഘിപ്പിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സെപ്റ്റംബർ 30 നിലവിലെ സാവകാശം അവസാനിക്കും. പലർ ക്കും നിശ്ചിത സമയത്തിനുള്ളിൽ രേഖകൾ പുതുക്കാൻ കഴിഞ്ഞിട്ടില്ല. ഇതുസംബന്ധിച്ച് കേന്ദ്രഗതാഗതമന്ത്രിക്ക് മന്ത്രി ആൻറണി രാജു കത്ത് അയച്ചു.