വൈദ്യുതി നിലയങ്ങളിൽ ജാഗ്രത ശക്തമാകുന്നു

മാങ്കുളം: ഇടുക്കി വൈദ്യുതി നിലയത്തിൽ ഓഗസ്റ്റ് 12ന് ഉണ്ടായ സാങ്കേതിക തകരാറിന്റെ അനുഭവത്തിേൽ സംസ്ഥാനത്തെ മുഴുവൻ വൈദ്യുതി നിലയങ്ങളിൽ ജാഗ്രത ശക്തമാക്കാൻ കെ.എസ്.ഇ.ബി നിർദേശം. ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുന്ന സമയങ്ങളിൽ മറ്റ് പ്രവർത്തികൾ ഒന്നും നടത്തരുത് എന്നതുൾപ്പെടെ നിരവധി നിർദേശങ്ങൾ ഉൾക്കൊള്ളുന്ന സർക്കുലറും ബോർഡ് പുറത്തിറക്കി.ഇടുക്കിയിൽ തകരാർ മൂലം അന്നേദിവസം ൽപാദനത്തിൽ 780 മെഗാവാട്ട് കുറവ് ഉണ്ടായതായു० പറയുന്നു

ഓഗസ്റ്റ് 12-ന് വൈകുന്നേരം ആണ് ഇടുക്കി നിലയത്തിലെ ആറു ജനറേറ്ററുകളും ഒരുമിച്ച് പ്രവർത്തനം നിലച്ചത്. പുതുതായി വാങ്ങിയ ബാറ്ററി ചാർജർ ജനറേറ്ററുകൾക്ക് ഡി.സി വൈദ്യുതി നൽകുന്ന സംവിധാനവുമായി ബന്ധിപ്പിച്ചതാണ് തകരാറിന് കാരണമായതെന്ന് ബോർഡിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ജനറേറ്ററുകൾ ഓടിക്കുന്ന സമയത്തായിരുന്നു ഇത് . ഇതോടെ എല്ലാ ജനറേറ്ററുകളും ഒരുമിച്ച് നിശ്ചലമായി.ഇതുമൂലം ഒരു മണിക്കൂർ ലോഡ് ഷെഡിങ് വേണ്ടി വന്നു. 780 മെഗാവാട്ടിന്റെ കുറവ് സംഭവിച്ചു. ഇത് പരിഹരിക്കാൻ പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടി വന്നു.

ഈ സംഭവത്തിന്റെ അടിസ്ഥാനത്തിൽ ആണ് എല്ലാ നിലയങ്ങളിലും ജാഗ്രത കൂട്ടിയത്. ഓപ്പറേറ്റിംഗ് ജീവനക്കാർ കൃത്യമായി ജോലി ചെയ്യുന്നത് ഉറപ്പുവരുത്തണം . ദിവസേന നടക്കുന്ന പരിശോധനകളിൽ അലാറം,ഇൻഡിക്കേറ്റർ എന്നീ അസാധാരണമായ കാര്യങ്ങൾ കണ്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണം.ഡി.സി ബാറ്ററി സംവിധാനം, ചാർജർ,മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ പ്രവർത്തനക്ഷമത കൃത്യമായി വിലയിരുത്തണം. ഉത്പാദനം കൂടുന്ന സമയങ്ങളിൽ എ. ഇ. മുതൽ ഡെപ്യൂട്ടി ചീഫ് എൻജിനീയർ വരെയുള്ളവർ നിലയവുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ നിരന്തരം അവലോകനം ചെയ്യണം.മാസത്തിൽ രണ്ടുതവണ ഈ ഉദ്യോഗസ്ഥർ നിലയങ്ങളിൽ രാത്രിസമയത്ത് പരിശോധന നടത്തണമെന്നും സർക്കുലറിൽ പറയുന്നു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights