വൈദ്യുത വാഹന വിൽപന, റെക്കോർഡുകൾ തിരുത്തി ടെസ്‌ല

റെക്കോർഡുകൾ യുഎസ് വൈദ്യുത വാഹന നിർമാതാക്കളായ ടെസ്‌ലയ്ക്കു പുതുമയല്ല. 2003ൽ പ്രവർത്തനം ആരംഭിച്ചതു മുതൽ ഇതുവരെ 20 ലക്ഷത്തോളം വൈദ്യുത കാറുകൾ ആഗോളതലത്തിൽ വിറ്റഴിച്ചെന്നാണു ടെസ്‌ലയുടെ കണക്ക്. ഇതിൽ 15 ലക്ഷവും വിറ്റുപോയതു കഴിഞ്ഞ മൂന്നു വർഷത്തിനിടയിലാണ് എന്നത് ശ്രദ്ധേയ നേട്ടം. ടെസ്‌ലയുടെ മൊത്തം ഇവി വിൽപന അഞ്ചു ലക്ഷം തികഞ്ഞത് 2018 അവസാനത്തോടെയായിരുന്നു.

ഇക്കൊല്ലം സെപ്റ്റംബറിലാണ് ആകെ വിൽപന 20 ലക്ഷവും പിന്നിട്ടത്. കഴിഞ്ഞ വർഷം മധ്യത്തിലായിരുന്നു ടെസ്‌ലയുടെ വൈദ്യുത കാർ വിൽപ്പന 10 ലക്ഷം തികഞ്ഞത്. കഴിഞ്ഞ 12 മാസത്തിനിടെ എട്ടു ലക്ഷത്തോളം വൈദ്യുത വാഹനങ്ങളാണു ടെസ്‌ല വിറ്റഴിച്ചത്. ചുരുക്കത്തിൽ ഏതു രീതിയിൽ താരതമ്യം ചെയ്താലും വൈദ്യുത വാഹന വിൽപന കണക്കെടുപ്പിൽ ടെസ്‌ലയെ വെല്ലാൻ നിലവിൽ നിർമാതാക്കളില്ല എന്നതാണു വസ്തുത.

siji

ടെസ്‌ല ആകെ വിറ്റ 20 ലക്ഷം ബാറ്ററി ഇലക്ട്രിക് കാറുകളിൽ 15 ലക്ഷത്തിലേറെയും സംഭാവന ചെയ്തത് മോഡൽ ത്രീയും മോഡൽ വൈയും ചേർന്നാണ്. മോഡൽ എസ്, മോഡൽ എക്സ് എന്നിവയുടെ ഇതുവരെയുള്ള മൊത്തം വിൽപ്പന 5.20 ലക്ഷം യൂണിറ്റാണ്. മോഡൽ റോഡ്സ്റ്റർ വിൽപ്പന 2,450 യൂണിറ്റിൽ ഒതുങ്ങും. വ്യക്തിഗത മോഡലുകളുടെ വിൽപന കണക്ക് വെളിപ്പെടുത്തുന്ന പതിവ് ടെസ്‌ലയ്ക്കില്ല. പകരം പ്ലാറ്റ്ഫോം അടിസ്ഥാനത്തിലാണു കമ്പനിയുടെ വിൽപന കണക്കുകൾ. മോഡൽ ത്രീയും മോഡൽ വൈയും നിർമിക്കുന്നത് ഒരേ പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയാണ്. അതുപോലെ മോഡൽ എക്സിനും ‘മോഡൽ എസിനും അടിത്തറയാവുന്നതും ഒരേ ആർക്കിടെക്ചർ തന്നെ.

dance

ടെസ്‌ല ശ്രേണിയിൽ ഏറ്റവുമധികം വിൽപന നേടുന്ന വൈദ്യുത കോംപാക്ട് സെഡാനായ മോഡൽ ത്രീ 2017ലാണ് അരങ്ങേറ്റം കുറിച്ചത്. തുടർന്നിങ്ങോട്ട് ഇ വി വിപണിയിൽ തകർപ്പൻ പ്രകടനമാണു കാർ കാഴ്ചവച്ചത്. നിലവിൽ മോഡൽ ത്രീ, മോഡൽ എസ്, മോഡൽ എക്സ്, മോഡൽ വൈ കാറുകൾ വിൽക്കുന്ന ടെസ്‌ല, അടുത്ത വർഷത്തോടെ സൈബർ ട്രക്ക് അവതരിപ്പിക്കാനും തയാറെടുക്കുന്നുണ്ട്. വൈദ്യുത പവർട്രെയ്നുള്ള സെമി ട്രക്കും വികസനഘട്ടത്തിലാണ്.
മോഡൽ ശ്രേണി വളരുന്നതിനൊത്ത് ഉൽപ്പാദനക്ഷമത ഉയർത്താനും ടെസ്‌ലയ്ക്കു പദ്ധതിയുണ്ട്. നിലവിൽ എട്ടു ലക്ഷത്തോളം യൂണിറ്റാണു ടെസ്‌ലയുടെ വാർഷിക ഉൽപ്പാദന ശേഷി. വൈദ്യുത വാഹന വിപണിയിൽ ആധിപത്യം നിലനിർത്താനായി വാർഷിക ഉൽപ്പാദന ശേഷി ഒരു കോടി യൂണിറ്റായി വർധിപ്പിക്കാനാണ് കമ്പനി സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഇലോൺ മസ്ക് ലക്ഷ്യമിടുന്നത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights