കൊല്ലം അസിസ്റ്റന്റ് ഡ്രഗ്സ് കണ്‍ട്രോളറുടെ കാര്യാലയത്തിലെ ജീപ്പ് അജ്ഞാതര്‍ കേടു വരുത്തി. വാഹനത്തിന്റെ ഡോര്‍ ഷീറ്റും ബോണറ്റിന്റെ ക്ലിപ്പുകളും ഇളക്കി മാറ്റി. ബാറ്ററി കണക്ഷന് ഊരിയിട്ടുമുണ്ട്. കുറ്റക്കാരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഈസ്റ്റ് പൊലിസിനാണ് പരാതി നല്‍കിയത്.