Present needful information sharing
വ്യാപാര ആഴ്ചയുടെ അവസാന ദിനത്തിലും സൂചികകളിൽ ചാഞ്ചാട്ടം തുടരുന്നു. സെൻസെക്സ് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നഷ്ടത്തിലായി.സെൻസെക്സ് 65 പോയന്റ് താഴ്ന്ന് 57,530ലും നിഫ്റ്റി 15 പോയന്റ് നഷ്ടത്തിൽ 17,207ലുമാണ് വ്യാപാരം നടക്കുന്നത്.
യുദ്ധത്തിന്റെ അനിശ്ചിതത്വം അസംസ്കൃത എണ്ണയുടെ വിലക്കയറ്റവുമൊക്കെയാണ് വിപണിയെ സ്വാധിനിച്ചത്.എസ്ബിഐ, ഭാരതി എയർടെൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, അൾട്രടെക് സിമെന്റ്സ്, ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.
വിപ്രോ, ആക്സിസ് ബാങ്ക്, എൻടിപിസി, ഐടിസി, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.നിഫ്റ്റി ബാങ്ക്, ഓട്ടോ, മീഡിയ, റിയാൽറ്റി തുടങ്ങിയ സൂചികകളാണ് നേട്ടത്തിൽ. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.