വിപണിയിലെ തകർച്ച നേട്ടമാക്കാം:നിക്ഷേപിക്കാം പേടിയില്ലാതെ ഈ അഞ്ചു ഫണ്ടുകളിൽ

രാജ്യത്തെ മൂലധന വിപണിയിൽനിന്ന് വിദേശ നിക്ഷേപകർ കൂട്ടത്തോടെ ഓഹരികൾ വിറ്റഴിച്ച് പിന്മാറുമ്പോൾ മ്യൂച്വൽ ഫണ്ട് സ്ഥാപനങ്ങൾ വൻതുകയാണ് നിക്ഷേപം നടത്തുന്നത്. വിപണിയിലെ തിരുത്തലിൽനിന്ന് നേട്ടമുണ്ടാക്കാൻ രാജ്യത്തെ നിക്ഷേപകർ പഠിച്ചിരിക്കുന്നു എന്നതിന് തെളിവാണിത്. ദീർഘകാലയളവിലെ എസ്ഐപി നിക്ഷേപത്തിലൂടെ മികച്ച ആദായംനേടാൻ കഴിയുമെന്ന വിശ്വാസം
നിക്ഷേപകരിലുണ്ടായിരിക്കുന്നു.

ജനുവരിയിൽ വിപണി തിരുത്തൽ നേരിട്ടപ്പോൾ മ്യൂച്വൽ ഫണ്ടുകളിൽ വൻതോതിലാണ് നിക്ഷേപമെത്തിയത്. 2021 ഡിസംബറിലെ കണക്കുപ്രകാരം 12,600 കോടി രൂപയാണ് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപമായെത്തിയതെങ്കിൽ 2022 ജനുവരിയിൽ ഇത് 14,900 കോടി രൂപയായി. പുതിയ ഫണ്ടുകളിലേയ്ക്കെത്തിയ നിക്ഷേപം ചേർക്കാതെയാണ് ഈ കണക്ക്. സാമ്പത്തിക ലക്ഷ്യങ്ങൾക്കനുസരിച്ച് ചിട്ടയായി നിക്ഷേപിക്കാൻ ഏറെപ്പേരും തയ്യാറായതാണ് വിപണിയിലെ ഈ പ്രതിഭാസത്തിനുപിന്നിൽ. വിപണിയിൽ തിരുത്തലുണ്ടാകുമ്പോൾ നിക്ഷേപം പിൻവലിക്കുന്ന രീതിയിൽനിന്ന് കൂടുതൽ പണമിറക്കുന്നതിലേയ്ക്കുള്ള മാറ്റം ശ്രദ്ധേയമാണ്. 2021ൽ മ്യൂച്വൽ ഫണ്ടുകൾ കൈകാര്യംചെയ്യുന്ന മൊത്തം ആസ്തിയിൽ കാര്യമായ വർധനവാണുണ്ടായത് അതിന് തെളിവാണ്. മൊത്തം ആസ്തി 22ശതമാനം വർധിച്ച് 38 ലക്ഷം കോടി രൂപയായിരിക്കുന്നു.

ഈ സാഹചര്യത്തിൽ, എസ്ഐപിയായി നിക്ഷേപിക്കാൻ മികച്ച ആദായം നൽകിവരുന്ന അഞ്ച് ഫണ്ടുകൾ തിരഞ്ഞെടുക്കുന്നു. ലാർജ് ക്യാപ്, ഫ്ളക്സി ക്യാപ്, ലാർജ് ആൻഡ് മിഡ് ക്യാപ് എന്നീ വിഭാഗങ്ങളിലുള്ളവയാണ് ഈ ഫണ്ടുകൾ.

1. ആക്സിസ് ബ്ലൂചിപ് ഫണ്ട്

ലാർജ് ക്യാപ് വിഭാഗത്തിൽപ്പെട്ട മികച്ച ഫണ്ടുകളിലൊന്നാണ് ആക്സിസ് ബ്ലുചിപ് ഫണ്ട്. 2022 ജനുവരി 31ലെ കണക്കനുസരിച്ച് ഈ ഫണ്ട് കൈകാര്യംചെയ്യുന്ന മൊത്തം തുക 34,182 കോടി രൂപയാണ്. ഒരുവർഷത്തിനിടെ 11.41 ശതമാനവും മൂന്നുവർഷത്തിനിടെ 18.55ശതമാനവും അഞ്ചുവർഷത്തിനിടെ 18.17ശതമാനവും ഏഴുവർഷത്തിനിടെ 12.73ശതമാനവും ആദായം ഈഫണ്ട് നിക്ഷേപകർക്ക് നൽകി. ഫണ്ടിന്റെ ഡയറക്ട് പ്ലാനിലെ എൻഎവി മാർച്ച് 2ലേതുപ്രകാരം 48.14 രൂപയാണ്.

afjo ad

2. കനറാ റൊബേകോ ചിപ് ഇക്വിറ്റി ഫണ്ട്‌

ലാർജ് ക്യാപ് വിഭാഗത്തിലെതന്നെ മറ്റൊരു മികച്ച ഫണ്ടാണ് കനറാ റൊബേകോ ബ്ലുചിപ് ഇക്വിറ്റി ഫണ്ട്. 2022 ജനുവരി 31ലെ കണക്കുപ്രകാരം 6,020 കോടി രൂപയാണ് ഈ ഫണ്ട് കൈകാര്യംചെയ്യുന്നത്. ഒരു വർഷത്തിനിടെ 12.44ശതമാനവും മൂന്നു വർഷത്തിനിടെ വർഷത്തിനിടെ 17.18ശതമാനവും ഏഴു 20.87ശതമാനവും അഞ്ചു വർഷത്തിനിടെ 12.61ശതമാനവും ആദായം ഈ ഫണ്ട് നിക്ഷേപകർക്ക് നൽകി. മാർച്ച് 2 ലേതുപ്രകാരം ഫണ്ടിന്റെ ഒരു യൂണിറ്റിന്റ(എൻഎവി)വില 43.56 രൂപയാണ്.

3. എസ്ബിഐ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട്‌

ഫ്ളക്സി ക്യാപ്-ഫോക്കസ്ഡ് ഫണ്ട് കാറ്റഗറിയിൽപ്പെട്ട മികച്ച ഫണ്ടുകളിലൊന്നാണ് എസ്ബിഐ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട്. ജനുവരി 31ലെ കണക്കുപ്രകാരം 23,186 കോടി രൂപയാണ് ഈ ഫണ്ട് കൈകാര്യംചെയ്യുന്നത്. ഒരു വർഷത്തിനിടെ 22.81 ശതമാനവും മൂന്നു വർഷത്തിനിടെ 21.97ശതമാനവും അഞ്ചു വർഷത്തിനിടെ 18.47ശതമാനവും ഏഴു വർഷത്തിനിടെ 14.89ശതമാനവും ആദായം ഈഫണ്ട് നിക്ഷേപകർക്ക് നൽകി. ഫണ്ടിന്റെ ഡയറക്ട് പ്ലാനിലെ എൻഎവി(2022 മാർച്ച് 2249.84 രൂപയാണ്.

4. പരാഗ് പരീഖ് ഫ്ളക്സി ക്യാപ് ഫണ്ട്

ഫ്ളക്സി ക്യാപ് വിഭാത്തിൽപ്പെട്ട മറ്റൊരു മികച്ച ഫണ്ടാണ് പരാഗ് പരീഖ് ഫണ്ട്. ജനുവരി 31ലെ കണക്കുപ്രകാരം 20,412 കോടി രൂപയാണ് ഈ ഫണ്ട് കൈകാര്യംചെയ്യുന്നത്.ഒരുവർഷക്കാലയളവിൽ 25.31 ശതമാനവും മൂന്നു വർഷക്കാലയളവിൽ 25.87ശതമാനവും ഒരുവർഷക്കാലയളവിൽ 25.31 അഞ്ചു വർഷക്കാലയളവിൽ 20.33 ശതമാനവും ഏഴു വർഷക്കാലയളവിൽ 16.86ശതമാനവും ആദായം ഈ ഫണ്ട് നൽകിയിട്ടുണ്ട്. ഫണ്ടിന്റെ ഡയറക്ട് പ്ലാനിലെ എൻഎവി 49.88 രൂപയാണ്.

5. കനറാ റൊബേകോ എമേർജിങ് ഇക്വിറ്റീസ് ഫണ്ട്

ലാർജ് ആൻഡ് മിഡ്ക്യാപ് വിഭാഗത്തിൽപ്പെട്ട മികച്ച ഫണ്ടുകളിലൊന്നാണ് കനറാ റൊബേകോ എമേർജിങ് ഇക്വിറ്റീസ് ഫണ്ട്. 2022 ജനുവരി 31ലെ കണക്കുപ്രകാരം 12,548 കോടി രൂപയാണ് ഈ ഫണ്ട് കൈകാര്യംചെയ്യുന്നത്. ഒരു വർഷത്തിനിടെ 17.11ശതമാനവും മൂന്നു വർഷത്തിനിടെ 21.28ശതമാനവും അഞ്ചു വർഷത്തിനിടെ 17.20ശതമാനവും ഏഴു വർഷത്തിനിടെ 15.62ശതമാനവും ആദായം ഈ ഫണ്ട് നൽകിയിട്ടുണ്ട്.ഫണ്ടിന്റെ മാർച്ച് രണ്ടിലെ എൻഎവി 168.79 രൂപയാണ്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights