വ്യാപാരാരംഭത്തിൽ വിപണികളിൽ നഷ്ടം

ഓഹരി വിപണിയിൽ വ്യാഴാഴ്ചയും നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. സെൻസെക്സ് 111.90 പോയന്റ് നഷ്ടത്തിൽ 59498.51 എന്ന നിലയിലും നിഫ്റ്റി 87.70 പോയന്റ് ഇടിഞ്ഞ് 17720 എന്ന നിലയിലുമാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്.

ഏഷ്യൻ പെയിന്റ്, സൺ ഫാർമ, ടാറ്റ സ്റ്റീൽ, ഹിന്ദുസ്ഥാൻ ലിവർ, ഡോ.റെഡ്ഡി, ആക്സിസ് ബാങ്ക്, എം ആൻഡ് എം, പവർ ഗ്രിഡ്, ഐ.സി.ഐ.സി.ഐ. ബാങ്ക്, ഐ.ടി.സി. തുടങ്ങിയ കമ്പനികളുടെ ഓഹരികൾ ലാഭത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, എച്ച്.സി.എൽ. ടെക്, എൽ.ടി, ഭാരതി എയർടെൽ, നെസ്ലെ ഇന്ത്യ, മാരുതി, കോട്ടക് മഹീന്ദ്ര, റിലയൻസ്, ബജാജ് ഫിൻസെർവ് ടൈറ്റാൻ, വിപ്രോ, എച്ച്.ഡി.എഫ്.സി. ബാങ്ക് തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights